കാറുകള്‍ കൂട്ടിയിടിച്ച് അപകടം, യുഎഇയില്‍ ആറ് മാസം ഗര്‍ഭിണിയടക്കം രണ്ട് സഹോദരിമാര്‍ മരിച്ചു
യുഎഇയിലെ അല്‍ ഐനില്‍ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ രണ്ട് എമിറാത്തി സഹോദരിമാര്‍ മരിച്ചു. ഔദ് അല്‍ തൗബയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ രണ്ട് എമിറാത്തി സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരാള്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഇമാന്‍ സാലെം മര്‍ഹൂണ്‍ അല്‍ അലവി, അമീറ സാലെം മര്‍ഹൂണ്‍ അല്‍ അലവി എന്നിവരാണ് മരിച്ചത്. ഇരുവരും 30നും 35നും ഇടയില്‍ പ്രായമുള്ളവരാണ്.
സഹോദരിമാര്‍ സഞ്ചരിച്ച കാര്‍ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ അറബ് യുവാവ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. തെറ്റായ ദിശയിലേക്ക് പാഞ്ഞെത്തിയ കാര്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചതാണ് ദുരന്തത്തിന് കാരണമായത്