യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ പുറം കവര്‍ പേജിന്റെ പകര്‍പ്പും സമര്‍പ്പിക്കണം
യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ പുറം കവര്‍ പേജിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ദുബായിലെ ആമര്‍ സെന്ററുകളും ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളും ഇക്കാര്യം അറിയിച്ചു.
പുതിയ നിബന്ധന സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഈ മാസം ലഭിച്ചതായി സെന്ററുകളിലെ ജീവനക്കാര്‍ പറഞ്ഞു.
എല്ലാ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകള്‍ക്കും പാസ്‌പോര്‍ട്ടിന്റെ പുറം പേജ് നിര്‍ബന്ധിത രേഖയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യക്കാര്‍ക്കും എല്ലാതരം വീസകള്‍ക്കും ഇതു ബാധകമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. പുതിയ വീസ അപേക്ഷകളെയാണ് ഈ ബാറ്റം ബാധിക്കുക.