ഖത്തറില്‍ വിനോദസഞ്ചാരികളായ ഇന്ത്യക്കാര്‍ക്ക് യുപിഐ വഴി പണം അയയ്ക്കാന്‍ സൗകര്യം
ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് യുപിഐ വഴി പണമടയ്ക്കാന്‍ സൗകര്യം. ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് ഖത്തറില്‍ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് സംവിധാനം ഉപയോഗിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഔട്ട്‌ലെറ്റുകളിലാണ് യുപിഐ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് പറഞ്ഞു.
എന്‍ഐപിഎല്ലും ഖത്തര്‍ നാഷണല്‍ ബാങ്കും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഖത്തറില്‍ യുപിഐ സംവിധാനം നിലവില്‍ വന്നത്.
ഖത്തറിലേക്കെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പുതിയ സംവിധാനം ഏറെ ഉപകാരപ്പെടും. ഖത്തറിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് ഇന്ത്യക്കാര്‍.