എച്ച് -1 ബി വിസ ഫീസ് കുത്തനെ കൂട്ടിയ അമേരിക്കയുടെ നടപടി മുതലാക്കാന്‍ കാനഡ ; വിദഗ്ധരെ ആകര്‍ഷിക്കാന്‍ തീരുമാനം

എച്ച് -1 ബി വിസ ഫീസ് കുത്തനെ കൂട്ടിയ അമേരിക്കയുടെ നടപടി മുതലാക്കാന്‍ കാനഡ ; വിദഗ്ധരെ ആകര്‍ഷിക്കാന്‍ തീരുമാനം
അമേരിക്കയിലെ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ അവസരം മുതലെടുക്കാനുള്ള നീക്കവുമായി കാനഡ. കുടിയേറ്റ നയം പുനപരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ തയ്യാറെന്നുമുള്ള സൂചന നല്‍കിയിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി

പലരും സാങ്കേതിക മേഖലയില്‍ ഉള്ളവരാണെന്നും ജോലി ആവശ്യത്തിനായി മാറ്റത്തിന് തയ്യാറെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു കാനഡയ്ക്ക് അവസരമാണ്. ഒരു കാലത്ത് കാനഡയെ ഒഴിവാക്കിയിരുന്ന പ്രതിഭകളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് രാജ്യം നടത്തുന്നത്.

ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബൈറ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍ക്ക് പ്രധാന കനേഡിയന്‍ നഗരങ്ങളില്‍ ഓഫീസുണ്ട്. ഭീമമായ എച്ച് 1 ബി വിസ ഫീസ് ഒഴിവാക്കാനായി അവര്‍ക്ക് അവിടെ നിയമനം വേഗത്തിലാക്കാന്‍ കഴിഞ്ഞേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

കാനഡ മാത്രമല്ല വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ജര്‍മ്മനിയും യുകെയും തയ്യാറായി രംഗത്തുവന്നിട്ടുണ്ട്.

2022 ഏപ്രിലിനും 2023 മാര്‍ച്ചിനുമിടയില്‍ കാനഡയിലേക്ക് കുടിയേറിയ 32000 ടെക് തൊഴിലാളികളില്‍ പകുതിയോളം ഇന്ത്യക്കാരായിരുന്നു. 2024 ല്‍ ഏകദേശം 87000 ഇന്ത്യക്കാര്‍ കനേഡിയന്‍ പൗരത്വം നേടി. 2022 ല്‍ 118095 ഇന്ത്യക്കാര്‍ സ്ഥിര താമസക്കാരായി മാറുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends