സെപ്തംബര്‍ 18 ലെ 000 തടസ്സത്തിന് പിന്നാലെ ഒക്ടസ് നെറ്റ്വര്‍ക്കില്‍ വീണ്ടും തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ 28ന് ന്യൂസൗത്ത് വെയില്‍സിലെ ഇലവാര മേഖലയിലാണ് അടിയന്തര മേഖലയെ ബന്ധപ്പെടാന്‍ തടസ്സമുണ്ടായത്.
സംഭവത്തില്‍ ഇലവാര മേഖലയിലെ അയ്യായിരത്തോളം ഉപഭോക്താക്കളോട് ഒക്ടസ് ഖേദം പ്രകടിപ്പിച്ചു.
തടസ്സമുണ്ടായ സമയത്ത് 000 സേവനത്തെ ബന്ധപ്പെടാന്‍ ശ്രമിച്ച 9 പേരും സുരക്ഷിതരാണെന്ന് ഒക്ടസ് അറിയിച്ചു. 000 വീഴ്ചയില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്.
ഉപഭോക്തൃനിയമ ലംഘനമാകും അന്വേഷിക്കുക. 000 തടസ്സത്തെ പറ്റി ഓസ്‌ട്രേലിയന്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ അതോറിറ്റി നടത്തുന്ന അന്വേഷണത്തിന് പുറമേയാണിത്. ഒക്ടസിലുണ്ടായ 000 തടസ്സത്തെ പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കഴിഞ്ഞാഴ്ച നാലു മരണങ്ങള്‍ക്ക് കാരണമായ 000 തടസ്സങ്ങള്‍ക്ക് പിന്നാലെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് മന്ത്രി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചതിനേയും പ്രതിപക്ഷം വിമര്‍ശിച്ചു