2024-25 ലെ അന്തിമ ബജറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തിറക്കി. ചിലവ് കൂടിയിട്ടുണ്ടെങ്കിലും ധനക്കമ്മി പ്രതീക്ഷിച്ചതിലും കുറവാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പത്തു ബില്യണ്‍ ഡോളറിന്റെ ധനകമ്മിയാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇത് മുമ്പ് പ്രവചിച്ചിരുന്ന 28 ബില്യണ്‍ ഡോളറിനേക്കാള്‍ കുറവാണ്. ശക്തമായ തൊഴില്‍ വിപണിയും ടേക്ക് ഹോം ശമ്പളത്തിലെ വര്‍ദ്ധനവുമാണ് ബജറ്റിന്റെ മെച്ചപ്പെട്ട സ്ഥിതിക്കുള്ള കാരണങ്ങളെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.
റിപ്പോര്‍ട്ട് നല്ല വാര്‍ത്തയാണെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി കാറ്റിഗെലിഗര്‍ ബജറ്റ് സ്ഥിതി മെച്ചപ്പെട്ടതിലൂടെ വിവിധക്ഷേമ കാര്യങ്ങള്‍ക്ക് പണം കൂടുതല്‍ വിനിയോഗിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഉത്തരവാദിത്വമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സും ചൂണ്ടിക്കാട്ടി.