ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പങ്കെടുത്ത നടപടി വിവാദത്തിലേക്ക്. പ്രധാനമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്ത പ്രതിപക്ഷം നികുതി പണത്തില്‍ യാത്ര ചെയ്ത ആല്‍ബനീസ് ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു.
ജനാധിപത്യം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രസംഗിച്ച ആന്റണി ആല്‍ബനീസ് യുകെ ലേബര്‍ പാര്‍ട്ടി , ഓസ്‌ട്രേലിയന്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് സമാനമാണെന്ന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ വിവിധ ലേബര്‍ മന്ത്രിമാര്‍ പിന്തുണയ്ക്കുന്നുണ്ട്.