ഉയര്‍ന്ന അപകട സാധ്യതയുള്ള ഗാര്‍ഹിക പീഡന കുറ്റവാളികള്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പൊലീസിനെ അറിയിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍ പാസാക്കിയ ഡൊമസ്റ്റിക് വയലന്‍സ് നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് നടപടി.
ഇത്തരം കുറ്റവാളികള്‍ക്കെതിരെ ഇന്ന് മുതല്‍ ന്യൂസൗത്ത് വെയില്‍സ് കോടതികള്‍ക്ക് വിപുലമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനും കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും ഡേറ്റിങ് ആപ്പുകളിലെ നിയന്ത്രണങ്ങള്‍ സഹായിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.