രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളും ചൊവ്വയും (ഒക്ടോബര്‍ 29, 30) ഈ സ്ഥിതി തുടര്‍ന്നേക്കും. ശക്തമായ കാറ്റ് കാരണം അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരാനും ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്.
അതിനാല്‍ വാഹനയാത്രക്കാരടക്കമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളില്‍ കടല്‍ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സമുദ്ര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.