കുവൈത്ത് ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറും
കുവൈത്ത് ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറും. എല്ലാ കേസുകളിലും 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം.
കോട്ടയത്ത് എട്ടും എറണാകുളത്ത് നാലും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുവൈത്ത് അല്‍ അഹ് ലി ബാങ്കാണ് പരാതിക്കാര്‍. തട്ടിപ്പ് കേസ് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളായ മലയാളികള്‍ ഭൂരിഭാഗവും മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് പൊലീസ് നിഗമനം.