ത്രിരാഷ്ട്ര ഓകസ് സൈനിക കരാറിന്റെ ഭാഗമായി ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹനികള്‍ വില്‍ക്കാനുള്ള കരാറുമായി അമേരിക്ക മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നിലപാടുമായി യോജിച്ചുപോകുമോ എന്ന് യുഎസ് പ്രതിനിധികള്‍ പഠിച്ചുവരികയാണ്.
ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ വില്‍ക്കാനുള്ള കരാര്‍ അണ്ടര്‍ സെക്രട്ടറി ഓഫ് വാര്‍ ഫോര്‍ പോളിസി അവലോകനം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 20ന് നടക്കുന്ന പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ വൈറ്റ്ഹൗസ് സന്ദര്‍ശനത്തിന് മുമ്പ് അവലോകനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.