ഓസ്‌ട്രേലിയയില്‍ പുതുക്കിയ ഹോം ഗ്യാരണ്ടി പദ്ധതി പ്രാബല്യത്തില്‍ . പദ്ധതിപ്രകാരം അഞ്ചു ശതമാനം നിക്ഷേപത്തില്‍ ആദ്യ വീട് വാങ്ങാനാകും.
ഭവന മേഖലയില്‍ കൂടുതല്‍ മത്സരം സൃഷ്ടിക്കാനും വിലവര്‍ദ്ധിക്കാനും പദ്ധതി കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ വീടുവിലയില്‍ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. പദ്ധതി ഒരുലക്ഷത്തി എണ്‍പത്തയ്യായിരം ഓസ്‌ട്രേലിയക്കാര്‍ക്ക് പ്രയോജനകരമാകുമെന്നും കൂടുതല്‍ യുവാക്കള്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പദ്ധതിയ്ക്ക് വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സാമ്പത്തിക പരിധി നോക്കാതെ ആര്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നുവെന്നും പദ്ധതി വീടുവില ഉയര്‍ത്തുമെന്നും പ്രതിപക്ഷ ധനകാര്യവക്താവ് പറഞ്ഞു. നിക്ഷേപകര്‍ക്കുള്ള നികുതി ആനുകൂല്യം നീക്കം ചെയ്തുകൊണ്ട് ഭവന വില സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഗ്രീന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ പദ്ധതിപ്രകാരം ആദ്യവീടുവാങ്ങുന്നവര്‍ കൂടുതല്‍ കടബാധ്യത നേരിടേണ്ടിവരുമെന്ന് ഗ്രീന്‍സ് ധനകാര്യ വക്താവ് വിമര്‍ശിച്ചു.