കുവൈത്തില്‍ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി

കുവൈത്തില്‍ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി
കുവൈത്തില്‍ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളാണ് അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവില്‍ ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ, സുരക്ഷാ ടീമുകള്‍ സാല്‍മിയ പ്രദേശത്ത് റെയ്ഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരമനുസരിച്ച് ഈ ഓപ്പറേഷനില്‍ ഏകദേശം 5,00,000 ക്യാപ്റ്റഗണ്‍ ഗുളികകളും, 1,00,000 ലൈറിക കാപ്‌സ്യൂളുകളും, വെടിയുണ്ടകളുള്ള രണ്ട് തോക്കുകളും പിടിച്ചെടുത്തു. കുവൈത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന അയല്‍രാജ്യത്ത് നിന്നുള്ള രഹസ്യ വിവരം ലഭിക്കുകയായിരുന്നു.പിന്നാലെ അധികൃതര്‍ ജാഗ്രതയിലായിരുന്നു.

Other News in this category



4malayalees Recommends