കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതല്‍ 19 വരെ സൗദി അറേബ്യയില്‍ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളില്‍ നടക്കുന്ന 'മലയാളോത്സവം' പൊതുപരിപാടിയില്‍ മുഖ്യമന്ത്രി സംബന്ധിക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികള്‍.
മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.