കുവൈത്തില്‍ സുരക്ഷാ പരിശോധനാ ക്യാമ്പയിന്‍ ഊര്‍ജ്ജിതം
കുവൈത്തില്‍ വ്യാപകമായ സുരക്ഷാ ക്യാമ്പയിന്‍ നടത്തി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് സബാഹ് അല്‍-അഹമ്മദ് മറൈന്‍ ഏരിയയില്‍ ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ പരിശോധന ക്യാമ്പയിന്‍ നടത്തിയത്. മേജര്‍ ജനറല്‍ ഹാമിദ് മനാഹി അല്‍-ദവാസ് (അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫോര്‍ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ്), ബ്രിഗേഡിയര്‍ അബ്ദുല്ല അഹമ്മദ് അല്‍-അതീഖി (ഹെഡ് ഓഫ് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടര്‍), ബ്രിഗേഡിയര്‍ അബ്ദുല്‍വഹാബ് അഹമ്മദ് അല്‍-വഹീബ് (ഹെഡ് ഓഫ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍) എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഓപ്പറേഷന്‍ നടന്നത്.
നിരവധി മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമ്പയിനില്‍ പങ്കെടുത്തു. പരിശോധയില്‍ 1,844 വിവിധ തരം ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. സംശയാസ്പദമായ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും കൈവശം വെച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൂന്ന് പേരെ തടങ്കലിലാക്കി. തീര്‍പ്പാക്കാത്ത അറസ്റ്റ് വാറന്റുകളുള്ള അഞ്ച് പേരെയും പിടികൂടി. തിരിച്ചറിയല്‍ രേഖകളില്ലാതെ കണ്ടെത്തിയ മൂന്ന് പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.