റിയാദ് സീസണിന് കൂറ്റന്‍ പരേഡോടെ അടുത്ത വെള്ളിയാഴ്ച തുടക്കമാകും
സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടിയായ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ അടുത്ത വെള്ളിയാഴ്ച തുടക്കമാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ബൊളിവാര്‍ഡ് സിറ്റി, സുവൈദി പ്രദേശം, റിയാദ് മൃഗശാല എന്നിവ ഇത്തവണത്തെ ഫ്രീ സോണുകളില്‍ ഉള്‍പ്പെടുമെന്ന് ഇന്ന് നടന്ന സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ തുര്‍ക്കി ആലുശൈഖ് വ്യക്തമാക്കി. 130 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു കോടിയിലേറെ സന്ദര്‍ശകരെയാണ് ഇത്തവണത്തെ റിയാദ് സീസണ്‍ ലക്ഷ്യമിടുന്നത്.
ഇന്തോനേഷ്യ, കുവൈത്ത്, ദക്ഷിണ കൊറിയ എന്നീ മൂന്ന് പുതിയ രാജ്യങ്ങളെ കൂടി ഈ വര്‍ഷത്തെ റിയാദ് സീസണില്‍ ചേര്‍ക്കും. സൗദി, ഖത്തരി, ഇമാറാത്തി, ലെവന്റൈന്‍ (ശാം), അന്താരാഷ്ട്ര നാടകങ്ങള്‍ എന്നിവ ഈ സീസണില്‍ അവതരിപ്പിക്കും. റിയാദ് സീസണ്‍ പ്രദേശങ്ങളില്‍ ഇത്തവണ 20 കോടിയിലേറെ പൂക്കള്‍ നടും. ഇത് റെക്കോര്‍ഡാണ്. റിയാദ് സീസണിലൂടെ ആദ്യമായി അമേരിക്കന്‍ ഫുട്ബോള്‍ മത്സരം സൗദിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.