മെല്‍ബണിലെ പരസ്യ ബോര്‍ഡില്‍ ഹമാസ് അനുകൂല മുദ്രാവാക്യം എഴുതിയതിനെതിരെ വ്യാപക വിമര്‍ശനം. സംഭവത്തെ ഫെഡറല്‍ സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു.
ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണം നടന്ന് രണ്ടാം വാര്‍ഷികത്തിലാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗ്രാഫിറ്റിയെ പ്രധാനമന്ത്രി ആന്റണിആല്‍ബനീസ് അപലപിച്ചു. മുദ്രാവാക്യം എഴുതിയ നടപടി ഭീകരവാദ പ്രചാരമാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഗ്രാഫിറ്റിയ്ക്ക് ഉത്തരവാദികളായ ആളുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് വിക്ടോറിയന്‍ പൊലീസിനൊപ്പം ചേര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്.