മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രസിഡന്റ് , ഇന്ത്യ പാക് സംഘര്‍ഷം ഒഴിവാക്കി ; ട്രംപിനെ പ്രശംസിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രസിഡന്റ് , ഇന്ത്യ പാക് സംഘര്‍ഷം ഒഴിവാക്കി ; ട്രംപിനെ പ്രശംസിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപിനെ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രസിഡന്റ് എന്നു വിശേഷിപ്പിച്ച കാര്‍ണി ഇന്ത്യ പാക് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവന്നത് ട്രംപാണെന്നും പറഞ്ഞു. രാജ്യാന്തര കാര്യങ്ങളേയും സാമ്പത്തിക സ്ഥിരതയേയും സ്വാധീനിച്ചതിനും ട്രംപിനെ കര്‍ണി പ്രശംസിച്ചു. വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രശംസ.

താങ്കള്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രസിഡന്റാണഅ. സമ്പദ് വ്യവസ്ഥയിലെ പരിവര്‍ത്തനം, നാറ്റോ സഖ്യവുമായുള്ള പ്രതിബദ്ധത, ഇന്ത്യ പാക്കിസ്ഥാന്‍ മുതല്‍ അസര്‍ബൈജാന്‍ അര്‍മേനിയ വരെയുള്ള രാജ്യങ്ങള്‍ക്കിടയിലെ സമാധാനം, ഇറാനെ ഭീകരതയില്‍ നിന്ന് മുക്തമാക്കുന്ന ഇടപെടല്‍ എന്നിവയെല്ലാം പ്രധാനമാണ്, കാര്‍ണി പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തില്‍ ന്യൂഡല്‍ഹി ഇസ്ലാമാബാദ് തമ്മിലുണ്ടായ സംഘര്‍ഷം ഇല്ലാതാക്കാന്‍ മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് നിരന്തരം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ പ്രസിഡന്റ് മാര്‍ക്ക് കാര്‍ണിയുടെ പ്രശംസ.

Other News in this category



4malayalees Recommends