നിയമ ലംഘനം ; വാഹനങ്ങള്‍ രണ്ടു മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ കുവൈത്ത് ട്രാഫിക് വിഭാഗം

നിയമ ലംഘനം ; വാഹനങ്ങള്‍ രണ്ടു മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ കുവൈത്ത് ട്രാഫിക് വിഭാഗം
ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കുവൈത്തിലെ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു. വാഹനങ്ങള്‍ 2 മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ട്രാഫിക് വകുപ്പ്. അശ്രദ്ധമായ ഡ്രൈവിംഗും മനഃപൂര്‍വമുള്ള ഗതാഗത തടസ്സപ്പെടുത്തലും രാജ്യത്തുടനീളം രൂക്ഷമായ ഗതാഗതക്കുരുക്കിനും കാലതാമസത്തിനും കാരണമാകുന്നുവെന്ന് റോഡ് നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെയാണ് നടപടി. ഈ സാഹചര്യത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ട്രാഫിക് നിയമങ്ങളുടെ നടപ്പാക്കല്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്ന നിയമലംഘനങ്ങള്‍ വര്‍ധിച്ചതായി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓപ്പറേഷന്‍സ് റൂം നേരത്തെ കണ്ടെത്തിയിരുന്നു. അഡ്വാന്‍സ്ഡ് ക്യാമറകള്‍, പട്രോള്‍ യൂണിറ്റുകള്‍, ഡ്രോണുകള്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ഇത് വ്യക്തമായത്.

നിയമവിരുദ്ധമായി ഓവര്‍ടേക്ക് ചെയ്യല്‍, ലൈനുകള്‍ തടസ്സപ്പെടുത്തല്‍, മനഃപൂര്‍വം വാഹനങ്ങളുടെ വേഗത കുറച്ച് ഗതാഗതത്തിന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങള്‍. ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകുന്ന വാഹനങ്ങള്‍ രണ്ട് മാസം വരെ പിടിച്ചെടുക്കാന്‍ അധികാരികള്‍ തീരുമാനിച്ചു.

Other News in this category



4malayalees Recommends