പ്രതിരോധ സാങ്കേതിക രംഗത്തെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാ പത്രത്തില്‍ ഓസ്‌ട്രേലിയയും സിംഗപ്പൂരും ഒപ്പുവച്ചു. പ്രതിരോധ സഹകരണം , എഐ വികസനം, കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള നടപടികള്‍ എന്നിവയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു ഇരു രാജ്യങ്ങളും വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങുമാണ് കാന്‍ബെറയില്‍ നടന്ന ചടങ്ങില്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.
സിംഗപ്പൂര്‍ പ്രധാനമന്ത്രിയായ ശേഷം വോങ്ങിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനമാണിത്. വര്‍ദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വത്തിന് ഇടയില്‍ ഉഭയകക്ഷി കരാര്‍ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കുമെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി പറഞ്ഞു.