വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഡാറ്റാ ചോര്‍ച്ചയെ പറ്റി ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അന്വേഷണം തുടങ്ങി. വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.
വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.തങ്ങളുടെ ബിരുദങ്ങള്‍ക്ക് അംഗീകാരമില്ലെന്ന് കാണിച്ച് യൂണിവേഴ്‌സിറ്റി ഇമെയില്‍ ഐഡിയില്‍ നിന്ന് വ്യാജ സന്ദേശം ലഭിച്ചതായി പരാതിയില്‍ പറയുന്നു.
ഓസ്‌ട്രേലിയയില്‍ നിരവധി സ്ഥാപനങ്ങളാണ് ഈ അടുത്ത കാലത്ത് ഡാറ്റാ ചോര്‍ച്ചയില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.