ദമാം കിങ് ഹമദ് വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം
പ്രവേശന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ദമാം കിങ് ഫഹദ് വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ ) ലെവല്‍ വണ്‍ ആക്‌സസിബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചത്. ഈ ആംഗീകാരം ലഭിക്കുന്ന ആദ്യത്തെ സൗദി വിമാനത്താവളമാണിത്.
രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രായമായവരും വികലാംഗര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന മികച്ച പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്.