കാന്താര ആദ്യ ഭാഗത്ത് നായികയുടെ വയറില്‍ നുള്ളുന്ന രംഗം ; വിമര്‍ശനങ്ങളെ കുറിച്ച് ഋഷഭ് ഷെട്ടി

കാന്താര ആദ്യ ഭാഗത്ത് നായികയുടെ വയറില്‍ നുള്ളുന്ന രംഗം ; വിമര്‍ശനങ്ങളെ കുറിച്ച്  ഋഷഭ് ഷെട്ടി
കാന്താര രണ്ടാം ഭാഗം വലിയ വിജയമായതോടെ കാന്താര ആദ്യ ഭാഗത്തിലെ ചില രംഗങ്ങളെ പറ്റിയുള്ള ചില വിമര്‍ശനങ്ങളും സമൂഹമാധ്യങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന നായകന്‍ നായികാ കഥാപാത്രത്തെ ആദ്യമായി കാണുമ്പോള്‍, അവരുടെ സമ്മതമില്ലാതെ അരക്കെട്ടില്‍ നുള്ളുന്ന രംഗം. വലിയ വിമര്‍ശനമായിരുന്നു ഈ രംഗത്തിന് ലഭിച്ചത്.

ഇപ്പോഴിതാ അതിനെ കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. ശിവ വെറുമൊരു നായകന്‍ മാത്രമല്ല, വില്ലനും കൂടിയായിരുന്നു എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. തുടക്കത്തില്‍ ഒരുപാട് നെഗറ്റിവിറ്റി നേരിട്ടതിന് ശേഷമാണ് അവന്‍ പ്രബുദ്ധതയിലേക്ക് എത്തുന്നതെന്നും ഋഷഭ് ഷെട്ടി പറയുന്നു.

'കാന്താര ആദ്യ ഭാഗത്തില്‍ ശിവ വെറും ഒരു നായകനല്ല, വില്ലനും കൂടിയാണ്. ആളുകള്‍ അവനെ തെറ്റിദ്ധരിച്ചു, നായകന്‍ എന്തോ തെറ്റ് ചെയ്യുന്നുവെന്ന് കരുതി. അവന്‍ ചെയ്യാന്‍ പാടില്ലാത്തത് എന്താണെന്ന് ഞാന്‍ കാണിച്ചുകൊടുക്കുകയായിരുന്നു, പക്ഷേ നേരെ വിപരീതമാണ് ചെയ്യുന്നത്. അവന്‍ ധാരാളം നെഗറ്റിവിറ്റി നേരിട്ടിട്ടുണ്ട്, പക്ഷേ പിന്നീട് അവന്‍ പ്രബുദ്ധതയിലെത്തും. സാഹചര്യങ്ങള്‍ എങ്ങനെ മാറ്റത്തിലേക്ക് നയിക്കുമെന്നും കഥ കാണിക്കുന്നു. പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം, പക്ഷേ നമുക്ക് കഥ മാറ്റാന്‍ കഴിയില്ല. സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു.'

Other News in this category



4malayalees Recommends