സിഡ്‌നി ഒപേറ ഹൗസിലേക്ക് നടത്താനിരുന്ന പലസ്തീന്‍ അനുകൂല റാലിക്ക് അനുമതി നിഷേധിച്ചു.പൊതു ജന സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും വലിയ ജനക്കൂട്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതിയുടെ തീരുമാനം.
കോടതി വിധി മറികടന്ന് ഒപ്പേറ ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് സാധ്യതയുണ്ട്. അതേസമയം കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പ് വ്യക്തമാക്കി.
ഒപ്പേറ ഹൗസിന് പകരം മറ്റൊരു റൂട്ടിലൂടെ റാലി നടത്തുന്നതിനെ പറ്റി ആലോചിക്കുകയാണെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഞായറാഴ്ചത്തെ റാലിയുമായി ആശങ്ക പരിഹരിക്കാന്‍ സംഘാടകരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ന്യൂസൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു.