ബര്‍മ്മിങ്ഹാമില്‍ നടത്താറുള്ള ദീപാവലി ആഘോഷം സുരക്ഷാ ഭീതിയില്‍ മാറ്റിവച്ചു. ബര്‍മിങ്ഹാമിലെ പത്താമത് വാര്‍ഷിക ദീപാവലി മാറ്റിവച്ചത് ഇന്ത്യന്‍ സമൂഹത്തിന് നിരാശയായി മാറിയിരിക്കുകയാണ്.
ഹാന്‍സ്സ്വര്‍ത്തിലെ സോഹോ റോഡിലും ഹോളിഹെഡ് റോഡിലുമായിരുന്നു ദീപാവലി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സംഗീത പരിപാടികള്‍, പരമ്പരാഗത നൃത്തങ്ങള്‍, കരിമരുന്ന് പ്രയോഗം, ഫുഡ് സ്റ്റാളുകള്‍ എന്നിങ്ങനെ ദീപാവലി ആഘോഷം ഗംഭീരമായി നടത്താനായിരുന്നു ശ്രമം. ആയിരക്കണക്കിന് പേര്‍ വരുന്നതാണ് ആഘോഷം. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
മാഞ്ചസ്റ്ററില്‍ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വലിയൊരു ജനക്കൂട്ട ആഘോഷം ഒഴിവാക്കിയത്. 2025 ഏപ്രിലിലെ നിയമ പ്രകാരം 800 ലേറെ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സുരക്ഷാ സംവിധാനങ്ങളും സിസിടിവി നിരീക്ഷണവും പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യഗസ്ഥരും നിര്‍ബന്ധമാണഅ. മാഞ്ചസ്റ്റര്‍ അരീന ബോംബ് സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിയമം കൊണ്ടുവന്നത്.
സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാലാണ് പരിപാടി മറ്റാവച്ചത്.
മേളയുടെ വിശദാംശങ്ങള്‍ നല്‍കി മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. സാംസ്‌കാരിക ഐക്യം പങ്കുവയ്ക്കുന്ന പരിപാടി മറ്റൊരു ദിവസം നടത്താനുള്ള ശ്രമം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍