സൗദിയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

സൗദിയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം വര്‍ക്കല ചിലക്കൂര്‍ കുന്നില്‍ വീട്ടില്‍ ദില്‍ധാര്‍ (42) ജിദ്ദയില്‍ കുഴഞ്ഞു വീണു മരിച്ചു. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ഉടന്‍ കുഴഞ്ഞു വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. അബ്ഹൂറില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം നല്ലൊരു ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു. ദില്‍ധാര്‍ കൊടിമരം വാരിയേഴ്‌സ് എന്ന ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്നു.

14 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു. പിതാവ്: ഖമറുദ്ധീന്‍, മാതാവ്: ജമീല ബീവി, ഭാര്യ: ഖദീജ, മക്കള്‍: മുഹമ്മദ് ദില്‍ഹാന്‍, ദില്‍ഷ ഫാത്തിമ, ദില്‍ന ഫാത്തിമ

Other News in this category



4malayalees Recommends