ഇസ്രയേല്‍ ബന്ദികളാക്കിയ ഓസ്‌ട്രേലിയന്‍ ആക്ടിവിസ്റ്റുകള്‍ രാജ്യത്ത് തിരിച്ചെത്തി

ഇസ്രയേല്‍ ബന്ദികളാക്കിയ ഓസ്‌ട്രേലിയന്‍ ആക്ടിവിസ്റ്റുകള്‍ രാജ്യത്ത് തിരിച്ചെത്തി
ഇസ്രയേല്‍ ബന്ദികളാക്കിയ നാല് ഓസ്‌ട്രേലിയന്‍ ആക്ടിവിസ്റ്റുകള്‍ ഇന്ന് രാജ്യത്ത് തിരിച്ചെത്തി. ഗാസയിലെ ഇസ്രയേലിന്റെ നാവിക ഉപരോധം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏകദേശം 500 പേര്‍ അടങ്ങുന്ന സംഘത്തിലുള്ളവരാണ് ഇവര്‍. അബൂബക്കര്‍ റഫീക്ക്, ജൂലിയറ്റ് ലാമോണ്ട്, ഹര്‍മിഷ് പാറ്റേഴ്‌സണ്‍ എന്നിവരെയാണ് ഇസ്രയേല്‍ സൈന്യം തടവിലാക്കിയത്.

ഇസ്രയേല്‍ തടങ്കല്ലില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇവര്‍ മാധ്യമങ്ങളോട് പങ്കുവച്ചു.

തടങ്കലില്‍ ഇവര്‍ക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നതായും കുടിവെള്ളം നിഷേധിച്ചതായും ഇവര്‍ പറഞ്ഞു. തടവുകാര്‍ അനുഭവിക്കുന്ന പീഡനങ്ങളും അനുഭവങ്ങളും ഭീതിജനകമാണെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends