ടാസ്മാനിയയില്‍ കനത്ത കാറ്റില്‍ മരം കടപുഴകി വീണ് രണ്ട് മരണം.വടക്കുപടിഞ്ഞാറന്‍ ടാസ്മാനിയയിലെ ഒരു സ്വകാര്യ പ്രോപ്പര്‍ട്ടിയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് മണിക്കൂറില്‍ നൂറു മുതല്‍ നൂറ്റിപത്ത് കിലോമീറ്റര്‍ വരെ കാറ്റുവീശിയെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്തിന്റെ പലഭാഗത്തും അടുത്ത 72 മണിക്കൂര്‍ വരെ വൈദ്യുതി തകരാര്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഓസ്‌ട്രേലിയയിലുടനീള്ളം കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. ടാസ്മാനിയ, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.