ശൈശവ വിവാഹത്തിനെതിരെ അവബോധം വളര്‍ത്താന്‍ ഓസ്‌ട്രേലിയ. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ഗേള്‍ ചൈല്‍ഡ് ദിനത്തിന്റെ പ്രധാന സന്ദേശം ശൈശവ വിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്നതാണ്. ലോകമെമ്പാടും 18വയസ്സില്‍ താഴെയുള്ള 12 ദശലക്ഷം പെണ്‍കുട്ടികള്‍ എല്ലാ വര്‍ഷവും വിവാഹം കഴിക്കുന്നുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത് ഏകദേശം ഓരോ മൂന്നു സെക്കന്റിലും ഒരു വിവാഹം എന്ന നിരക്കിലാണ്. ദാരിദ്രം മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയാണ് ശൈശവ വിവാഹത്തിലേക്ക് നയിക്കുന്നതെന്ന് പ്ലാന്‍ ഇന്റര്‍നഷണല്‍ ഓസ്‌ട്രേലിയ കണ്ടെത്തി.
ശൈശവ വിവാഹം കുട്ടികളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്നും സര്‍വ്വേ പറയുന്നു. കുട്ടിക്കാലത്ത് വിവാഹം കഴിച്ച 15നും 26നും ഇടയില്‍ പ്രായമുള്ള 250 ലധികം പെണ്‍കുട്ടികളെയും ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരേയും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്.