വാഹനം വില്‍ക്കാന്‍ പരസ്യം നല്‍കിയ മലയാളിയ്ക്ക് വാഹനം നഷ്ടമായി. കാര്‍ കാണാന്‍ വന്ന സംഘം സ്മാര്‍ട്ട് കീയുടെ ഡേറ്റ കോപ്പി ചെയ്ത ശേഷം രാത്രിയെത്തി വാഹനം മോഷ്ടിച്ചതാണെന്നാണ് സംശയം. സിസിടിവി ദൃശ്യത്തില്‍ കാര്‍ കാണാന്‍ വന്നവരാണ് മോഷ്ടാക്കളെന്ന് വ്യക്തമാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.
സംഭവ ദിവസം കാര്‍ പരിശോധിക്കുകയും ബോണറ്റ് തുറന്നു നോക്കുകയും ചെയ്‌തെങ്കിലും ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നില്ല. രാത്രി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി മോഷണം നടന്നത്. കാര്‍ അണ്‍ലോക്ക് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്തു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. സ്മാര്‍ട്ട് കീയുടെ സിഗ്നല്‍ ക്ലോണ്‍ ചെയ്താണ് ഇവര്‍ വാഹനം സ്റ്റാര്‍ട്ടാക്കിയതെന്നാണ് വിലയിരുത്തല്‍. യുകെയില്‍ നിരവധി മോഷണ കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 170000 ലധികം കാര്‍ മോഷണം നടന്നു. കാര്‍ ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.