വിദേശ തൊഴിലാളികള്‍ക്കെതിരെ കര്‍ശന സമീപനം സ്വീകരിച്ചാല്‍ തിരിച്ചടിയാകുക എന്‍എച്ച്എസിന് . നഴ്‌സിങ് മേഖലയിലെ പലരും മറ്റ് രാജ്യങ്ങളെ കുടിയേറാന്‍ തിരഞ്ഞെടുത്തേക്കും. ഇത് ആരോഗ്യ രംഗത്ത് തിരിച്ചടിയാകും. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുന്നതാണ് യുകെയുടെ പുതിയ കുടിയേറ്റ നയം. വിദേശ നഴ്‌സിങ് ജോലിക്കാര്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ലെങ്കില്‍ ആരോഗ്യ മേഖല തകര്‍ന്നടിയുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി കഴിഞ്ഞു.
വിദേശ നേഴ്‌സുമാര്‍ക്ക് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കുന്നതിനും, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിനുമുള്ള സമയപരിധി ഇരട്ടിയാക്കുകയാണ് ലേബര്‍ സര്‍ക്കാര്‍. ടാക്‌സ്ഫ്രീ ചൈല്‍ഡ് കെയര്‍, ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ്, ഹൗസിംഗ് സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കാലപരിധി അഞ്ച് വര്‍ഷം എന്നത് പത്ത് വര്‍ഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാത്രമല്ല, പൗരത്വം ലഭിക്കുന്നതിന് വിദേശ നേഴ്‌സുമാര്‍ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സന്നദ്ധസേവനത്തിന് തയ്യാറാവുകയും നിലവിലുള്ള നിരവധി ടെസ്റ്റുകള്‍ പാസാകുകയും വേണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഏതായാലും കടുപ്പമേറിയ നിര്‍ദ്ദേശം എന്‍എച്ച്എസില്‍ കൊഴിഞ്ഞുപോക്കുണ്ടാക്കും. യുകെ ആരോഗ്യ മേഖലയില്‍ വേണ്ടത്ര ജീവനക്കാരെ ഉണ്ടാകില്ല.