ഗാസയില്‍ യുദ്ധം അവസാനിച്ചു; പക്ഷെ ലണ്ടനിലെ പലസ്തീന്‍ അനുകൂലികള്‍ക്ക് സമാധാനമായില്ല? വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ലണ്ടനില്‍ ഏറ്റവും വലിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാന്‍ സംഘാടകര്‍; യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ എത്തിക്കും

ഗാസയില്‍ യുദ്ധം അവസാനിച്ചു; പക്ഷെ ലണ്ടനിലെ പലസ്തീന്‍ അനുകൂലികള്‍ക്ക് സമാധാനമായില്ല? വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ലണ്ടനില്‍ ഏറ്റവും വലിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാന്‍ സംഘാടകര്‍; യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ എത്തിക്കും
ഇസ്രയേല്‍, ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവിലെത്തിയ ശേഷവും ലണ്ടനില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാന്‍ സംഘാടകര്‍. വെടിനിര്‍ത്തല്‍ തീരുമാനിച്ച ശേഷവും പ്രതിഷേധങ്ങള്‍ തുടരുന്നതില്‍ വിമര്‍ശനം ശക്തമാകുകയാണ്.

സംഘാടകരായ പലസ്തീന്‍ സോളിഡാരിറ്റി ക്യാംപെയിന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസുകളില്‍ തലസ്ഥാനത്തേക്ക് ആളുകളെ എത്തിക്കുകയാണ്. ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്ററിലും, വാട്ടര്‍ലൂവിലുമാണ് മാര്‍ച്ചുകള്‍.

അതേസമയം വെള്ളിയാഴ്ചയോടെ ഗാസയില്‍ തോക്കുകള്‍ നിശബ്ദമായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന കരാര്‍ ഇരുപക്ഷവും അംഗീകരിച്ചതോടെയാണ് ഇത് സാധ്യമായത്. എന്നിരുന്നാലും ഗാസയിലെ വിവേചനം അവസാനിക്കാന്‍ ഈ വെടിനിര്‍ത്തല്‍ കൊണ്ട് സാധിക്കില്ലെന്നാണ് പിഎസ്‌സി ഡയറക്ടര്‍ ബെന്‍ ജമാല്‍ പറയുന്നത്.

വെടിനിര്‍ത്തല്‍ നിലവിലെത്തുമ്പോള്‍ പലസ്തീനികളുടെ ആശ്വാസം പങ്കിടുന്നു. എന്നിരുന്നാലും ഇസ്രയേല്‍ എപ്പോഴും വെടിനിര്‍ത്തല്‍ ലംഘിക്കുന്നവരാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ഇസ്രയേല്‍ ഗാസയില്‍ 67000 പേരെ കൊല ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു. കണ്‍സര്‍വേറ്റീവ്, ലേബര്‍ ഗവണ്‍മെന്റുകള്‍ ഇവര്‍ക്ക് ആയുധങ്ങളും, പിന്തുണയും നല്‍കി. ഇതിനെതിരെയാണ് ഞങ്ങള്‍ പ്രതിഷേധം തുടരുന്നത്, ജമാല്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends