ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണസംഘം ; പ്രതികളെ ഉടന്‍ ചോദ്യം ചെയ്യും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണസംഘം. പ്രതികളെ ഉടന്‍ ചോദ്യം ചെയ്യാനാണ് നീക്കം. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കും. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലിന്റെ തുടര്‍ച്ചയെന്നോണമാകും അന്വേഷണം. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാം പ്രതിയായ കേസിലെ പ്രതിപ്പട്ടികയില്‍ ഒമ്പത് ഉദ്യോഗസ്ഥരാണുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആയിരിക്കും അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എല്ലാ പ്രതികള്‍ക്കും ഇന്ന് തന്നെ നോട്ടീസ് നല്‍കും.