ഗാസ സമാധാന പ്രഖ്യാപനത്തിനായി ഈജിപ്തിലേക്ക് തിരിച്ച ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു. ഷാം എല്‍-ഷൈഖില്‍ എത്തുന്നതിന് അന്‍പത് കിലോ മീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഖത്തര്‍ പ്രോട്ടോക്കോള്‍ ടീമില്‍ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞര്‍.
ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍ കരാറിന് അന്തിമരൂപം നല്‍കാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഷാം എല്‍-ഷൈഖ്. ഇതിനിടെയാണ് അപകട വാര്‍ത്ത വരുന്നത്.
അതേസമയം, ഗാസ സമാധാന പ്രഖ്യാപനത്തിനായി ട്രംപ് മധ്യേഷ്യയിലേക്ക് തിരിച്ചു. ഈജിപ്തും ഇസ്രയേലും സന്ദര്‍ശിക്കും.
ഇസ്രയേല്‍ പാര്‍ലമെന്റില്‍ ട്രംപ് സംസാരിക്കും. ബന്ദികളുടെ കൈമാറ്റം എപ്പോള്‍, എങ്ങനെ എന്നതില്‍ ഇന്ന് തീരുമാനമാകും.ഗാസയിലേക്ക് സഹായവുമായി ട്രക്കുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.