ബൈജു മോനേ സൂക്ഷിച്ചോ;സുനിലിന്റെ പേര് നോട്ട് ചെയ്തിട്ടുണ്ട്; ഏപ്രില്‍ കഴിഞ്ഞാല്‍ നിങ്ങളെ കാണും'; പോലീസിനെതിരെ വേണുഗോപാല്‍

ബൈജു മോനേ സൂക്ഷിച്ചോ;സുനിലിന്റെ പേര് നോട്ട് ചെയ്തിട്ടുണ്ട്; ഏപ്രില്‍ കഴിഞ്ഞാല്‍ നിങ്ങളെ കാണും'; പോലീസിനെതിരെ വേണുഗോപാല്‍
ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ മര്‍ദ്ദനത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ . ഡിവൈ.എസ്.പി. സുനിലിന്റെ പേരെടുത്ത് പറഞ്ഞ്, 'ഡിവൈ.എസ്.പി. സുനില്‍ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കില്‍ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ പിണറായി വിജയന്‍ ആജീവനാന്തം മുഖ്യമന്ത്രിയായി തുടരുമെന്ന് കരുതിയാണ് ഈ നടപടികളെങ്കില്‍ ഏഴ് മാസത്തിന് ശേഷം സ്ഥിതി മാറും എന്ന ബോധ്യം പോലീസുകാര്‍ക്ക് ഉണ്ടാകണം. റൂറല്‍ എസ്.പി. ബൈജു മോനെ ഏപ്രില്‍ മാസം കഴിഞ്ഞാല്‍ ഞങ്ങള്‍ കാണുമെന്നും എല്ലാ നടപടിയും ചോദ്യം ചെയ്യുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. പേരാമ്പ്രയില്‍ യു.ഡി.എഫ്. പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഷാഫിയെ വകവരുത്താന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ്. വിട്ടുകൊടുക്കില്ല. കുറച്ചു ദിവസങ്ങളായി സി.പി.ഐ.എം. ഷാഫി പറമ്പില്‍ എം.പിയെ വേട്ടയാടുകയാണെന്നും വേണുഗോപാല്‍ ആരോപിച്ചു. ഏമാന്മാരെ സുഖിപ്പിക്കാന്‍ എം.പിക്ക് നേരെ കുതിരകയറിയാല്‍ ഷാഫി ആരാണെന്നും കോണ്‍ഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തുമെന്നും ഓരോ തുള്ളി ചോരയ്ക്കും ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സി.പി.ഐ.എമ്മിന്റെ അവസാന ഭരണമായിരിക്കുമെന്നും പോലീസുകാര്‍ കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്യണമെന്നും വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends