ബ്രിട്ടനില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഹോം ഓഫീസ് അംഗീകരിച്ച സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കുന്നതിനുള്ള സ്‌പോണ്‍സര്‍ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചു വര്‍ഷത്തിനിടെ മുപ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തി പതിനെണ്ണായിരമായി ഉയര്‍ന്നു. ഇവയില്‍ നിരവധി സ്ഥാപനങ്ങള്‍ അനധികൃത കുടിയേറ്റത്തിന് വഴിവയ്ക്കുന്നുണ്ടെന്നാണ് കണക്ക്.
ഹോട്ടലുകള്‍, കഫേകള്‍, റസ്റ്റൊറന്റുകള്‍ എന്നിവിടങ്ങളിലേക്കു നിരവധി സ്‌പോണ്‍സര്‍മാരാണ് ഉള്ളത്. കൂടാതെ മിനി മാര്‍ക്കറ്‌റുകളിലേക്കും ഫുഡ് കമ്പനികളിലേക്കും ഡെലിവറി സ്ഥാപനങ്ങള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ളവയിലേക്കും റിക്രൂര്‍ട്ട്‌മെന്റ് നടത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ പലയിടത്തും വ്യാജ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അധികാരമേറിയ ശേഷം 35000 ത്തോളം പുതിയ സ്‌പോണ്‍സര്‍ അപേക്ഷകള്‍ ഹോം ഓഫീസ് സ്വീകരിച്ചിരുന്നു. ഇതില്‍ 79.9 ശതമാനം അപേക്ഷകള്‍ അംഗീകരിച്ചു. ഇതിലൂടെ വ്യാജ തൊഴില്‍ വിദഗ്ധരുടെ കുടിയേറ്റം കൂടിയെന്നാണ് കണക്കുകള്‍.
ഓഫീസിന്റെ ലൈസന്‍സ് വിതരണം സംബന്ധിച്ചും അഴിമതികള്‍ നടന്നു. അപേക്ഷിച്ചാല്‍ ആര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന രീതിയിലാണ് നടപടി.
ബ്രിട്ടനിലെ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ വ്യാജ റിക്രൂട്ട്‌മെന്റ് തടയാനും നടപടി വേണമെന്ന ആവശ്യം ഉയരുകയാണ്.