ആരോഗ്യ പ്രവര്‍ത്തകര്‍ പലപ്പോഴും രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നവരാണ്. എന്നാല്‍ അവര്‍ ജീവിതത്തില്‍ പലപ്പോഴും തങ്ങളുടെ സ്വകാര്യമായ പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും മറച്ചുവയ്ക്കുകയാണ് പതിവ്. ഇപ്പോഴിതാ യൂറോപ്പിലെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മൂന്നിലൊരാള്‍ വീതം നിരാശയിലാണെന്ന് റഇപ്പോര്‍ട്ട്. പത്തിലൊരാള്‍ വീതം ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വിഷാദത്തിലേക്കു പോകുകയും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുടുംബ ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും സാമ്പത്തിക സമ്മര്‍ദ്ദവുമെല്ലാം ആരോഗ്യപ്രവര്‍ത്തകരെ ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം പല ആശുപത്രിയിലെ ജോലിക്കാരും തങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കാറില്ല. 90000 ഓളം ആരോഗ്യപ്രവര്‍ത്തകരിലാണ് സര്‍വ്വേ നടത്തിയത്.
തൊഴിലിടങ്ങളില്‍ സമ്മര്‍ദ്ദം, ഭീഷണി ,അവഹേളം എന്നിവ നേരിടുന്നു. പത്തുശതമാനം പേര്‍ ലൈംഗീകമായും ശാരീരികമായും പീഡനം ഏല്‍ക്കേണ്ടിവരുന്നുവെന്നും തുറന്നു സമ്മതിക്കുന്നു. 25 ശതമാനം ഡോക്ടര്‍മാര്‍ പ്രതിവാരം 50 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്നു. താല്‍ക്കാലിക ജോലി ചെയ്യുന്നവരും അരക്ഷിതാവസ്ഥയെ കുറിച്ച് ആകുലതയിലാണ്.
ശാരീരികവും മാനസികവുമായ പീഡനങ്ങളും ഒറ്റപ്പെടലുകളും എല്ലാം തങ്ങളെ മാനസികമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. കോവിഡ് പ്രതിസന്ധി കാലത്താണ് ആരോഗ്യപ്രവര്‍ത്തകരെ ജനം കൂടുതല്‍ അംഗീകരിച്ചത് തന്നെ. അത്രയും ജോലി ഭാരം ഉണ്ടായിട്ടും എല്ലായിടത്തും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു പലരും. ആരോഗ്യ പ്രവര്‍ത്തകര്‍ മാനസികമായി ആരോഗ്യത്തോടെ ഇരിക്കേണ്ടതും ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ നടപടികള്‍ കൊണ്ടുവരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.