ലേബര്‍ ഗവണ്‍മെന്റിന് നാണക്കേട് സമ്മാനിച്ച് ചാനല്‍ കുടിയേറ്റം നിയന്ത്രണമില്ലാതെ തുടരുന്നു. ഒരൊറ്റ ദിവസം അഞ്ഞൂറിലേറെ കുൂടിയേറ്റക്കാരാണ് ചാനല്‍ കടന്നെത്തിയത്. ഇതോടെ ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനില്‍ പ്രവേശിച്ചവരുടെ എണ്ണം 36,000 കടന്നു. ലേബറിന്റെ 'വണ്‍ ഇന്‍, വണ്‍ ഔട്ട്' നയം ആരെയും തടയാന്‍ സഹായിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബ്രിട്ടീഷ് തീരത്തേക്ക് 23 ബോട്ടുകളിലായി 1659 കുടിയറ്റക്കാര്‍ എത്തിയെന്ന് ഹോം ഓഫീസ് സ്ഥിരീകരിക്കുന്നു. ബുധനാഴ്ച മാത്രം ആയിരത്തിലേറെ പേര്‍ ഇംഗ്ലീഷ് ചാനലിലെ അപകടം പിടിച്ച യാത്ര നടത്തിയെന്നാണ് കണക്ക്.
ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം യുകെയിലേക്ക് ബോട്ടിലെത്തിയവരുടെ എണ്ണം 58,718 ആണ്. ഈ വര്‍ഷം 36,060 പേരും എത്തിച്ചേര്‍ന്നു. കുടിയേറ്റ പ്രതിസന്ധിക്ക് മറുപടിയെന്ന് അവകാശപ്പെട്ട് നടപ്പാക്കിയ സ്‌കീം അനധികൃത കുടിയേറ്റക്കാരെ യാതൊരു വിധത്തിലും തടയുന്നില്ല.
കേവലം 26 പേരെയാണ് ഈ കാലയളവില്‍ സ്‌കീം പ്രകാരം നാടുകടത്തിയത്. ഈ വര്‍ഷം ആയിരം കടന്ന കുടിയേറ്റം നടന്ന ദിവസമായി ബുധനാഴ്ച മാറി. കൂടുതല്‍ ആളുകളെ കയറ്റുന്ന മെഗാ ഡിഞ്ചികളാണ് ആളുകളെ കടത്തുന്ന സംഘങ്ങള്‍ വിനിയോഗിക്കുന്നത്.
ആയിരങ്ങള്‍ ചാനല്‍ കടക്കുമ്പോള്‍ രണ്ട് പേരെ നാടുകടത്താന്‍ കഴിഞ്ഞതിനാണ് ലേബര്‍ സ്വയം കൈയടിക്കുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ചൂണ്ടിക്കാണിച്ചു,