സിഡ്‌നിയില്‍ ദന്ത ഡോക്ടറില്‍ നിന്ന് ചികിത്സ തേടിയവര്‍ക്ക് എച്ച് ഐ വി ? ; പരിശോധിക്കണമെന്ന് നിര്‍ദ്ദേശം

സിഡ്‌നിയില്‍ ദന്ത ഡോക്ടറില്‍ നിന്ന് ചികിത്സ തേടിയവര്‍ക്ക് എച്ച് ഐ വി ? ; പരിശോധിക്കണമെന്ന് നിര്‍ദ്ദേശം
സ്റ്റീവന്‍ ഹാസിക് എന്നറിയപ്പെടുന്ന സിഡ്‌നിയിലെ ദന്ത ഡോക്ടറായ സഫുവാന്‍ ഹാസികില്‍ നിന്ന് ചികിത്സ തേടിയവര്‍ രക്തത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി ഉള്‍പ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഡോക്ടര്‍ പ്രാക്ടീസ് നടത്തിയിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.

തെക്കന്‍ സിഡ്‌നിയിലെ മോര്‍ട്ട്‌ഡെയ്ല്‍ 70 വിക്ടോറിയ അവന്യൂവിലാണ് ഡോക്ടര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. എത്രയും വേഗം പരിശോധന നടത്തി വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണം. വൈറസ് ബാധിക്കുന്നതിന് സാധ്യത കുറവാണെങ്കിലും ബാധിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ഡോക്ടര്‍ സഫുവാന്‍ 1980 മുതല്‍ ദന്തഡോക്ടറായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ ഡെന്റല്‍ കൗണ്‍സില്‍ നടത്തിയ ഓഡിറ്റില്‍ ദന്ത ഉപകരണങ്ങളുടെ അപര്യാപ്തതയും വൃത്തിഹീനമായ സാഹചര്യങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം കൗണ്‍സില്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Other News in this category



4malayalees Recommends