മദ്യത്തിനും മയക്കുമരുന്നിനും അടിമയായ എന്‍എച്ച്എസ് ജീവനക്കാരിയ്ക്ക് കാമുകനെ കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ ജയില്‍ശിക്ഷ

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ എന്‍എച്ച്എസ് ജീവനക്കാരിയ്ക്ക് കാമുകനെ കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ ജയില്‍ശിക്ഷ
മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് കാമുകനെ കുത്തി കൊലപ്പെടുത്താന്‍ നോക്കിയ എന്‍എച്ച്എസ് ആശുപത്രി ജോലിക്കാരിയ്ക്ക് ജയില്‍ശിക്ഷ. കാമുകന്‍ മരിച്ചില്ലേ എന്നാണ് ബോധം വന്നപ്പോള്‍ യുവതി പ്രതികരിച്ചത്. മദ്യവും കൊക്കെയ്‌നും ഉപയോഗിച്ചതോടെയാണ് താന്‍ ആക്രമണം നടത്തിയതെന്നും ഒരു കുഞ്ഞിന്റെ അമ്മയായ 34 കാരി ലിയാന്‍ മെല്ലിംഗ് തുറന്നുപറഞ്ഞു. മുന്‍ സൈനികന്‍ കൂടിയായ പങ്കാളി മാത്യൂ ക്ലാര്‍ക്കിനെയാണ് കറികത്തി ഉപയോഗിച്ച് കുത്തിയത്. മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് പുലര്‍ച്ച കത്തികുത്തുണ്ടായത്.

കൊക്കെയ്ന്‍ ഉപയോഗിച്ച് നിങ്ങള്‍ വലിയ തെറ്റാണ് ചെയ്തത്. അയാളെ കൊല്ലുമായിരുന്നു, ഭാഗ്യത്തിന് അതുസംഭവിച്ചില്ല, ജഡ്ജി ചൂണ്ടിക്കാട്ടി.

കാമുകി ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ക്ലാര്‍ക്ക് ഫോണില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ കൈയ്യില്‍ കത്തി ഉണ്ടായിരുന്നത് ഇയാള്‍ ശ്രദ്ധിച്ചില്ല.

കുത്തേറ്റ ശേഷം താഴത്തെ നിലയിലേക്കോടിയ ഇര തന്നെയാണ് 999 ല്‍ വിളിച്ച് അടിയന്തര സഹായം തേടിയത്. അടിയന്തര സര്‍ജറിക്ക് വിധേയമായതിന് ശേഷമാണ് ഇദ്ദേഹത്തിന് ജീവന്‍ തിരിച്ചുകിട്ടിയത്.

മാക്കിള്‍സ്ഫീല്‍ഡ് ആശുപത്രിയില്‍ ഹൗസ് കീപ്പറായിരുന്ന മെല്ലിംഗ് കൊക്കെയ്ന്‍ ഉപയോഗിച്ചത് വിഷാദ രോഗത്തിനിടെയായിരുന്നു. പിന്നീട് ശീലമായി മാറി. മെല്ലിംഗിന് മാനസിക ആരോഗ്യ പിന്തുണ വേണമെന്ന് ഇരയായ ക്ലാര്‍ക്ക് പൊലീസിനോട് പറഞ്ഞു.

Other News in this category



4malayalees Recommends