കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളത്തിലെ പ്രസംഗത്തില്‍ കെമി ബെയ്ഡ്‌നോക്കിന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. പ്രതീക്ഷയേറുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതാക്കല്‍ പോലുള്ള പ്രസ്താവന ജനസമ്മതി കൂട്ടിയെന്നാണ് കണക്ക്. ബെനഫിറ്റുകള്‍ വെട്ടിച്ചുരുക്കി ലാഭിക്കുന്ന പണം സ്റ്റാമ്പ് ഡ്യൂട്ടി എടുത്തുമാറ്റാന്‍ ഉപയോഗിക്കുമെന്നാണ് പ്രസംഗത്തില്‍ നേതാവ് പറഞ്ഞത്.
വരുന്ന മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ കൂടുതല്‍ നികുതികള്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന ചാന്‍സലര്‍ റീവ്‌സിന് മേല്‍ സമ്മര്‍ദ്ദമേറുകയാണ്.
ബെയ്ഡ്‌നോക്കിന്റെ ജനപ്രീതി എട്ടുപോയ്ന്റ് വര്‍ദ്ധിച്ചതായി ഒപ്പിനീയം നടത്തിയ സര്‍വ്വേയില്‍ പറയുന്നു.
എങ്കിലും നെഗറ്റിവ് 14ലാണ് സ്‌കോര്‍ട്ട്. ഈ വര്‍ഷത്തെ മികച്ച സ്‌കോര്‍ എന്ന നിലയിലാണ് പുതിയ സ്‌കോര്‍ വിലയിരുത്തുന്നത്. പ്രസംഗം മൂന്നിലൊന്ന് പേര്‍ക്കാണ് ഇഷ്ടമായത്. 18 ശതമാനം പേര്‍ ഇതിനെ എതിര്‍ക്കുന്നു.
കഴിഞ്ഞ സമ്മേളനത്തില്‍ കീര്‍ സ്റ്റാര്‍മറിന്റെ പ്രസംഗത്തില്‍ 23 ശതമാനം പേര്‍ നല്ല അഭിപ്രായം രേഖപ്പെടുത്തിയത്. റിഫോം യുകെ 32 പോയിന്റില്‍ തുടരുകയാണ്. ടോറികളുടെ ജനസമ്മതി 18 പോയന്റിലാണ്.