ഇന്ത്യയുമായുള്ള ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഡല്‍ഹിയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും.
ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിള്ളല്‍ വീണിരുന്നു. നാല് മാസം മുന്‍പ് ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ-കാനഡ ബന്ധം ഈ കൂടിക്കാഴ്ചയിലൂടെ കൂടുതല്‍ ശക്തമാകുമെന്നും, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഉണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രന്ദീര്‍ ജയ്‌സ്വല്‍ തന്റെ എക്‌സില്‍ പങ്കുവെച്ചു.
അനിത ആനന്ദ് ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷം ചൈനയും, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കും. ഒക്ടോബര്‍ 12 മുതല്‍ 17 വരെയാണ് സന്ദര്‍ശനം. ഇന്തോ-പസഫിക് മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അനിത ആനന്ദിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.