യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ ക്വാണ്ടസിന് കനത്ത പിഴയീടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 57 ലക്ഷം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.
മോചന ദ്രവ്യം ആവശ്യപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ ക്വാണ്ടസ് അടക്കം ആറ് ആഗോള കമ്പനികളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്.
ക്വാണ്ടസിന്റെ ഔട്ട്‌സോഴ്‌സുകളായുള്ള വിദേശത്തുള്ള കോള്‍ സെന്ററില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. യാത്രക്കാരുടെ പേരുകള്‍, കോണ്ടാക്ട് വിവരങ്ങള്‍, ജനന തിയതികള്‍, ഭക്ഷണ മുന്‍ഗണനകള്‍ എന്നീ വിവരങ്ങള്‍ ചോര്‍ന്നു. ഔട്ട് സോഴ്‌സ് ചെയ്ത കമ്പനിയായതുകൊണ്ട് ഡാറ്റ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.