'മോസ്‌കോയെ ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ വേണം'; ട്രംപിനെ കാണാന്‍ സെലെന്‍സ്‌കി

'മോസ്‌കോയെ ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ വേണം'; ട്രംപിനെ കാണാന്‍ സെലെന്‍സ്‌കി
പഴയ വൈരാഗ്യങ്ങളും വിദ്വേഷങ്ങളും മറക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പഴയ തലമുറ ചെയ്ത യുദ്ധങ്ങള്‍ നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുവാന്‍ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തും. മോസ്‌കോയെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ള യു എസ് നിര്‍മ്മിത ദീര്‍ഘദൂര മിസൈല്‍ സെലന്‍സ്‌കി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

സൈനിക താവളങ്ങളെ മാത്രമേ ആക്രമിക്കുകയുള്ളുവെന്നും യുക്രെയ്ന്‍ ഉറപ്പുനല്‍കി. റഷ്യയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീര്‍ഘദൂര ടോമാഹോക്ക് മിസൈല്‍ യുക്രെയ്‌ന് നല്‍കുന്നത് പരിഗണിക്കുമെന്ന് തിങ്കളാഴ്ച ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. 'ട്രംപിനോട് ഞങ്ങളുടെ കാഴ്പ്പാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ഫോണിലൂടെ ചര്‍ച്ച ചെയ്യേണ്ടതല്ല. അതിനാല്‍ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തും.' സെലെന്‍സ്‌കി പറഞ്ഞു.

യുക്രെയ്ന്റെ വ്യോമപ്രതിരോധം, ദീര്‍ഘദൂര ആക്രമണ ശേഷി എന്നിവ സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് യുഎസ് സന്ദര്‍ശനം സംബന്ധിച്ച സെലെന്‍സ്‌കിയുടെ പ്രഖ്യാപനം. സെലെന്‍സ്‌കിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദര്‍ശിക്കും.

Other News in this category



4malayalees Recommends