എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്

എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്
എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഗാസ യുദ്ധം അവസാനിപ്പിച്ച ശേഷം തിങ്കളാഴ്ച ഇസ്രയേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ച് താന്‍ തയ്യാറാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ''ഒരു പുതിയ മിഡില്‍ ഈസ്റ്റിന്റെ ചരിത്രപരമായ പ്രഭാതം'' അടയാളപ്പെടുത്തിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

''വര്‍ഷങ്ങളോളം നീണ്ടുനിന്ന നിരന്തരമായ യുദ്ധത്തിന് ശേഷം ഇന്ന് ആകാശം ശാന്തമാണ്. തോക്കുകള്‍ നിശബ്ദമാണ്. സൈറണുകള്‍ നിശ്ചലമാണ്. ഒടുവില്‍ സമാധാനം പുലരുന്ന ഒരു പുണ്യഭൂമിയില്‍ സൂര്യന്‍ ഉദിച്ചിരിക്കുന്നു. ദൈവം അനുവദിച്ചാല്‍ എന്നെന്നേക്കുമായി സമാധാനത്തോടെ ജീവിക്കുന്ന ഒരു ദേശവും പ്രദേശവുമായി ഇത് മാറും,'' ട്രംപ് പറഞ്ഞു. ''ഇത് ഒരു യുദ്ധത്തിന്റെ അവസാനം മാത്രമല്ല, ഇത് ഒരു പുതിയ മിഡില്‍ ഈസ്റ്റിലെ ചരിത്രപരമായ പ്രഭാതം കൂടിയാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് തിങ്കളാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ഇസ്രയേല്‍ പാര്‍ലമെന്റായ നെസ്സെറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, നെസ്സെറ്റ് സ്പീക്കര്‍ അമീര്‍ ഒഹാന, പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ് എന്നിവരും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Other News in this category



4malayalees Recommends