ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുംബൈയില്‍ ഒരുക്കിയ കഥകളി വിവാദത്തില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുംബൈയില്‍ ഒരുക്കിയ കഥകളി വിവാദത്തില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുംബൈയില്‍ ഒരുക്കിയ കഥകളി വിവാദത്തില്‍. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ കഥകളിയെ അപമാനിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പുറത്തുവിട്ടത്.

മുംബൈയില്‍ എത്തിയ യുകെ പ്രധാനമന്ത്രിക്ക് ഊഷ്മളവും വര്‍ണ്ണാഭവവുമായ സ്വീകരണമെന്ന ക്യാപ്ഷനോട് കൂടിയായിരുന്നു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അലംഭാവത്തോടെയും അലസതയോടെയുമുള്ള ചുവടുകളും കൃത്യതയില്ലാത്ത വേഷവുമാണ് അവതരിപ്പിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. 16 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.

സംഗതി കഥകളിയാണ് എന്ന് എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും വേഷ വിധാനങ്ങള്‍ കഥകളിക്ക് സമാനമാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നിങ്ങള്‍ പറ്റിക്കുകയാണോ എന്നുള്‍പ്പെടെ പരിഹാസം നിറയുകയാണ്. ഒരു സംസ്ഥാനത്തിന്റെ അഭിമാനമായ കലാരൂപത്തെ അധിക്ഷേപിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Other News in this category



4malayalees Recommends