കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി

കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം സമീപകാലത്തായി സിനിമ മേഖലയിലെ ചര്‍ച്ചാവിഷയമാണ്. സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്', നാഗ് അശ്വിന്റെ 'കല്‍ക്കി 2' എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ നിബന്ധനയുടെ പേരിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എട്ട് മണിക്കൂര്‍ ജോലി വിഷയത്തില്‍ കഴിഞ്ഞ ദിവസം ദീപിക പദുക്കോണ്‍ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു.

വിഷയത്തില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയാമണി. ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് പ്രിയാമണി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം എന്നാണ് പ്രിയാമണി പറഞ്ഞത്.

'ഇത് തികച്ചും വ്യക്തിഗതമായ കാര്യമാണ്. പലപ്പോഴും അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും. അത് ഓകെയാണ്. നിങ്ങള്‍ അതിന് കൂടി ഇടം നല്‍കേണ്ടതായുണ്ട്,' എന്നാണ് പ്രിയാമണി പറഞ്ഞത്. ജോലി സമയത്തിന്റെ കാര്യത്തില്‍ സാഹചര്യമനുസരിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന സൂചനയാണ് പ്രിയാമണി നല്‍കുന്നത്. അതേസമയം എട്ട് മണിക്കൂര്‍ ജോലി വിഷയത്തില്‍ ദീപിക പദുക്കോണ്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ നിരവധി പുരുഷ സൂപ്പര്‍താരങ്ങളും വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നവരാണെന്നും, അതൊന്നും രഹസ്യമല്ലെങ്കിലും വാര്‍ത്തയായിട്ടില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ ദീപിക പറഞ്ഞത്.



Other News in this category



4malayalees Recommends