പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, പ്രതിപക്ഷ നേതാവ് സൂസന്‍ ലേ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ നിന്ന് ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു തേര്‍ഡ് പാര്‍ട്ടി സൈറ്റാണ് ഇവ ചോര്ത്തിയത്.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവ ചോര്‍ത്തിയെന്നാണ് കരുതിയത്.
ഡാറ്റാ ചോര്‍ച്ചയെ കുറിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ആക്ടിങ് പ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍സ് പറഞ്ഞു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.