ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്ന് റിസര്‍വ് ബാങ്ക് സൂചനകള്‍ നല്‍കി. കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.
പണപ്പെരുപ്പം കുറയുമോ എന്നു പഠിച്ച ശേഷം മാത്രമേ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് ആലോചിക്കൂവെന്ന് മിനുട്‌സില്‍ പറയുന്നു.
ആരോഗ്യ സംരക്ഷണം , ഹോസ്പിറ്റാലിറ്റി മേഖലകള്‍, എന്നിവ ഉള്‍പ്പെടെയുള്ള സേവന സമ്പത് വ്യവസ്ഥയിലെ വളര്‍ച്ച പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലാക്കാന്‍കാരണമായെന്ന് ബോര്‍ഡ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
നവംബറില്‍ പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു.