'ഇത് പറയാന്‍ ഉളുപ്പില്ലേ ? റീച്ചിന് വേണ്ടി ഞാന്‍ അയാളെ സെഡ്യൂസ് ചെയ്‌തെന്ന് പറയുന്നു'; രൂക്ഷമായി പ്രതികരിച്ച് വ്‌ലോഗര്‍ അരുണിമ

'ഇത് പറയാന്‍ ഉളുപ്പില്ലേ ? റീച്ചിന് വേണ്ടി ഞാന്‍ അയാളെ സെഡ്യൂസ് ചെയ്‌തെന്ന് പറയുന്നു'; രൂക്ഷമായി പ്രതികരിച്ച് വ്‌ലോഗര്‍ അരുണിമ
വ്‌ലോഗിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അരുണിമ. ബാക്ക്പാക്കര്‍ അരുണിമ എന്ന സമൂഹ മാധ്യമ അകൗണ്ടുകളിലൂടെ തന്റെ ട്രാവല്‍ വീഡിയോസും, യാത്രകള്‍ക്കിടയില്‍ നേരിട്ട നല്ലതും മോശവുമായ പല അനുഭവങ്ങളും അരുണിമ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ തുര്‍ക്കിയില്‍ വെച്ച തനിക്ക് നേരിട്ട ഒരു ദുരനുഭവം അരുണിമ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ലിഫ്റ്റ് ചോദിച്ച് താന്‍ കയറിയ കാറിലെ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ അരുണിമ പങ്കുവെച്ചിരുന്നു. ഇതിനെതിരെ അരുണിമയെ പിന്തുണച്ചതും മറ്റും നിരവധി പേരാണ് രംഗത്തുവന്നത്, ഇത്തരത്തില്‍ അപരിചതരോട് ലൈഫ് ചോദിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും, വീഡിയോ എടുത്തത് നന്നായി എന്നും, സുരക്ഷിതമായി യാത്ര ചെയ്യൂ എന്നും പറഞ്ഞ് നിരവധി പേരാണ് അരുണിമയ്ക്ക് പിന്തുണയുമായി എത്തിയത്. എന്നാല്‍ ചില യൂടൂബേഴ്സും, സോഷ്യല്‍ മീഡിയ താരങ്ങളും അരുണിമയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു, റീച്ചിന് വേണ്ടിയാണ് അരുണിമ ഇത്തരത്തില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതെന്നായിരുന്നു ഇവരുടെ വാദം.

എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അരുണിമ. 'ഉളുപ്പില്ലാത്ത ചില മലയാളികള്‍' എന്ന തലക്കെട്ടോടെയാണ് അരുണിമ തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ ഇതിനെതിരെയുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവമായിരിക്കും തന്റെയും സ്വഭാവം എന്ന് കരുതിയാണ് ചിലര്‍ ഇത്തരത്തിലുള്ള റിയാക്ഷന്‍ വീഡിയോ ചെയ്യുന്നതെന്നും, കൂടുതല്‍ ഒന്നും പറയാനില്ലെന്നും അരുണിമ പറയുന്നു.

കുറേ സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നു. എനിക്കിവിടെ നെറ്റ് വര്‍ക്ക് കുറവാണ്. തുര്‍ക്കിയില്‍ എനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വേറെ ആളുകള്‍ വീഡിയോ ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് അവര്‍ പറയുന്നത്? ഒന്നും പറയാനില്ല. ആറു മാസം മുമ്പ് ഹോണ്ടുറാസിലുള്ളപ്പോഴത്തെ വിഡിയോ എടുത്ത് അതേപ്പറ്റിയൊക്കെ പറയുന്നുണ്ട്. എന്തൊക്കെ ഞാന്‍ കേള്‍ക്കണം. ഒന്നും പറയാനില്ല. പോയ് ചത്തൂടേ എന്നേ എനിക്ക് ചോദിക്കാനുള്ളൂ. സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവമായിരിക്കും എന്റേയും സ്വഭാവം എന്നു കരുതിയാകും വീഡിയോ ഇടുന്നത്. കൂടുതല്‍ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ കൂടിപ്പോകും. എന്നെ വച്ച് ഇവര്‍ പൈസയുണ്ടാക്കുകയാണ്. ഞാന്‍ റീച്ചിന് വേണ്ടി ആ വ്യക്തിയെ സെഡ്യൂസ് ചെയ്തതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത് എന്നാണ് പറയുന്നത്. ഇതൊക്കെ പറയാന്‍ ഉളുപ്പില്ലേ? സ്വന്തം വീട്ടിലെ ആര്‍ക്കെങ്കിലും ഇതുപോലെ സംഭവിച്ചാല്‍ അവന്മാര്‍ അതെടുത്ത് റിയാക്ഷന്‍ വിഡിയോ ചെയ്യുമോ?' അരുണിമ പറയുന്നു.

Other News in this category



4malayalees Recommends